ഛത്തീസ്ഗഢില്‍ നക്സലുകളുടെ ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാന് പരിക്ക് പറ്റി. ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയിലാണ് ആക്രമണം നടന്നത്.
ബി.എസ്.എഫ് ജവാന്മാരുടെ ഒരു സംഘം തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു നക്സലുകള്‍ ബോംബാക്രമണം നടത്തിയത്. കട്ടക്കല്‍, ഗോം എന്നീ ഗ്രാമങ്ങള്‍ക്കിടയിലുള്ള വനപ്രദേശത്തായിരുന്നു സ്ഫോടനം സംഭവിച്ചത്.
ബി.എസ്.എഫിന്റെ സബ് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര സിംഗിനായിരുന്നു പരിക്ക് പറ്റിയതെന്ന് കങ്കറിലെ പോലീസ് സൂപ്രണ്ട് കെ.എല്‍.ധ്രുവ് വ്യക്തമാക്കി.
ആറ് സ്ഫോടകവസ്തുക്കളായിരുന്നു പ്രദേശത്ത് നിന്ന് കണ്ടെത്തിയത്.
നാളെ ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നക്സലുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങള്‍ക്കിടയില്‍ ആറോളം ആക്രമണങ്ങളാണ് നക്സലുകള്‍ പ്രദേശത്ത് നടത്തിയിട്ടുള്ളത്.
ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത് നവംബര്‍ 20നാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11നും നടക്കും.
Discussion about this post