ഛത്തീസ്ഗഢില്‍ ഒന്നാം ഘടന്ന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ദണ്ഡേവാഡയില്‍ സ്ഫോടനം നടന്നു. മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിലാല് ആളപയാമില്ല.
തുമാക്പാല്‍ സൈനിക ക്യാമ്പിന് സമീപമായിരുന്നു ബോംബുകള്‍ പൊട്ടിത്തെറിച്ചത്.
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് നാല് വരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് മണ്ഡലങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തിരഞ്ഞെടുപ്പ്. മിക്കയിടത്തും തിരഞ്ഞെടുപ്പിനെതിരെ മാവോയിസ്റ്റുകളുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് കൊണ്ട് തന്നെ പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്.
ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളില്‍ 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്നത് രാജ്നന്ദ്ഗാവിലാണ്. രമണ്‍ സിംഗ് നേരിടുന്നത് ബിജെപിയുടെ മുന്‍ ദേശീയ ഉപാദ്ധ്യക്ഷയും മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ അനന്തരവളുമായ കരുണ ശുക്ളയെയാണ്. സി.പി.ഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തര്‍ മേഖലയിലാണുള്ളത്.
Discussion about this post