തിരുവനന്തപുരം തമലത്തെ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കപ്പെട്ടു. മുഖച്ചാര്‍ത്തും ആടയാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.
നഷ്ടപ്പെട്ട തിരുവാഭരണങ്ങളുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തിലുണ്ടായിരുന്നു സി.സി.ടി.വി ക്യാമറകള്‍ നശിപ്പിച്ച നിലയിലാണുള്ളത്. ക്ഷേത്രത്തില്‍ കരമന പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post