ഇറാനുമേല്‍ യു.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ മറികടക്കാന്‍ ഇന്ത്യ ബസുമതി അരി ഉപയോഗിക്കുമെന്ന് സൂചന. എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അരി കയറ്റി അയയ്ക്കാനാണ് മന്ത്രാലയത്തിന്റെ ആലോചന.
രൂപ നിരക്കിലായിരുന്നു ഇതുവരെ ഇന്ത്യ ഇറാന് ബസുമതി അരി നല്‍കിയിരുന്നത്. ബസുമതി ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നതും ഇറാനാണ്.
ഈ തീരുമാനം നിലവില്‍ വന്നാല്‍ ബസുമതി കയറ്റുമതി ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കും. കര്‍ഷകരില്‍ നിന്നും ഇവര്‍ വലിയ തോതില്‍ ബസുമതി സംഭരിക്കാറുണ്ട്. 2017ല്‍ 417 കോടി രൂപയിലധികം വില വരുന്ന ബസുമതിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇന്ത്യയില്‍ നിന്നും ബസുമതി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇറാന്‍ നില്‍ക്കുന്നത്.
ഹരിയാനയും പഞ്ചാബുമാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്ന ബസുമതി അറിയുടെ 40-45 ശതമാനം വരെ ഉത്പാദിപ്പിക്കുന്നത്. മൂന്നാം സ്ഥാനത്ത് ഉത്തര്‍ പ്രദേശാണ്.
മുമ്പ് യു.എസ് ഏര്‍പ്പെടത്തി ഉപരോധത്തില്‍ നിന്നും ഇന്ത്യയ്ക്ക് ഇളവ് നല്‍കിയിരുന്നു. ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് പിന്നാലെ ചബഹാര്‍ തുറമുഖത്തിന്റെ നിര്‍മ്മാണത്തിലും ഉപരോധം ഒഴിവാക്കിയിരുന്നു.
നവംബര്‍ പകുതിയോടെ ബസുമതി കയറ്റിയയ്ക്കുമെന്ന് പറയപ്പെടുന്നു. അതേസമയം ചൈനീസ് ബസുമതി ഇന്ത്യന്‍ വിപണിയെ ബാധിക്കില്ലെന്ന് വ്യാപാരികള്‍ പറയുന്നു. അരിയും പഞ്ചസാരയും ചൈനയിലേക്ക് കൂടുതല്‍ കയറ്റി അയയ്ക്കാനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്.
Discussion about this post