നെയ്യാറ്റിന്‍കര സനല്‍കുമാറിന്റെ കൊലപാതകത്തിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. ‘സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കണം,’ ഈ വാക്കുകളായിരുന്നു ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമായി ഹരികുമാര്‍ എഴുതി വെച്ചത്. മൃതദേഹത്തിന്റെ പാന്റ്‌സില്‍ നിന്നുമായിരുന്നു പോലീസിന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്.
കൊലക്കുറ്റം ഉറപ്പിച്ചത് മൂലം ജാമ്യം ലഭിക്കില്ലായെന്ന മനസ്സിലാക്കിയതിനെത്തുടര്‍ന്നുണ്ടായ മനോവിഷമമാവാ ജീവനൊടുക്കാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ വിലയിരുത്തുന്നു. വീട്ടില്‍ കയറാതെ തേങ്ങ കൂട്ടിയിടുന്ന മുറിയിലായിരുന്നു ആത്മഹത്യ നടന്നതെന്ന് പോലീസ് പറയുന്നു.
അതേസമയം കൊല നടത്തിയതിന് ശേഷം ഒന്‍പത് ദിവസം ഹരികുമാര്‍ ഒളിവിലായിരുന്നു. ഇതില്‍ ഏഴ് ദിവസങ്ങള്‍ കാറില്‍ കഴിച്ച് കൂട്ടുകയായിരുന്നുവെന്ന് സുഹൃത്ത് ബിനു പറയുന്നു. ബിനുവിനൊപ്പമായിരുന്നു ഹരികുമാര്‍ ഒളിവില്‍ പോയത്. ചെക്‌പോസ്റ്റുകളിലും മറ്റും മുഖം മറച്ചും കുനിഞ്ഞിരുന്നുമായിരുന്നു ഹരികുമാര്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോയത്. ജാമ്യ ലഭിക്കില്ലായെന്ന് വ്യക്തമായപ്പോള്‍ കീഴടങ്ങാന്‍ പോവുകയാണ് എന്ന് പറഞ്ഞാണ് തിരുവനന്തപുരത്തേക്ക് വന്നത്. അടുത്ത ദിവസം കീഴടങ്ങാമെന്നായിരുന്നു ബിനുവിനോടും പറഞ്ഞത്. എന്നാല്‍ മരണ വിവരം ബിനുവും മാധ്യമങ്ങളിലൂടെയായിരുന്നു അറിഞ്ഞത്.
Discussion about this post