ശബരിമലയില്‍ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിനായി നട തുറക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ഇന്ന് വ്യോമ-നാവിക സേനകളുമായി ചേര്‍ന്ന് സംസ്ഥാന പോലീസ് നിരീക്ഷണം നടത്തുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വ്യോമ നിരീക്ഷണത്തിന്റെ നോഡല്‍ ഓഫിസര്‍ പത്തനംതിട്ട ഡി.സി.പി.യാണ്. അതേസമയം എറണാകുളം റേഞ്ച് ഐ.ജി വ്യോമ, നാവിക സംഘത്തെ അനുഗമിക്കും.
ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും നെയിംപ്ലേറ്റും ഐഡി കാര്‍ഡും യൂണിഫോമും നിര്‍ബന്ധമായി ധരിക്കണമെന്ന് ഡി.ജി.പിയുടെ നിര്‍ദ്ദേശമുണ്ട്. അതേസമയം സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ പ്രത്യേക ബാന്‍ഡുകള്‍ ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കാക്കി പാന്റ്സിട്ടവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതായിരിക്കും. അതേസമയം ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി തുടങ്ങിയ ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം വഴി ദര്‍ശന സമയം ബുക്ക് ചെയ്യാവുന്നതാണ്.
Discussion about this post