ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വോട്ടിംഗ് മെഷീന് തെറ്റായി പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി എം.എല്‍.എ പ്രവീന്‍ കുമാര്‍ ട്വീറ്റിട്ടത് വ്യാജമാണെന്ന് തെളിഞ്ഞു. 2017ല്‍ ഉത്തര്‍ പ്രദേശിലെ മീരട്ടിലെ ഒരു വോട്ടിംഗ് യന്ത്രം തെറ്റായി പ്രവര്‍ത്തിക്കുന്ന വീഡിയോയാണ് പ്രവീന്‍ കുമാര്‍ ഛത്തീസ്ഗഢിലെ എന്ന രീതിയില്‍ പ്രചരിപ്പിച്ചത്.
വീഡിയോയില്‍ ഒരാള്‍ വോട്ടിംഗ് യന്ത്രത്തില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ബട്ടണ്‍ അമര്‍ത്തുന്നത് കാണാനാവും. എന്നാല്‍ വോട്ട് പോകുന്നത് ബി.ജെ.പിക്കായിരുന്നു. നവംബര്‍ 16നായിരുന്നു പ്രവീന്‍ കുമാര്‍ ഈ ട്വീറ്റിട്ടത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഗോ ബാക്ക് എന്ന് ഹാഷ്ടാഗാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
ഉത്തര്‍ പ്രദേശിലെ വോട്ടിംഗ യന്ത്രം തെറ്റായി പ്രവര്ത്തിക്കുകയായിരു്നുവെന്ന് 2017ല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ അന്ന് തെറ്റായി പ്രവര്‍ത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റുകയുമുണ്ടായി.
छत्तीसगढ़ में इलेक्शन जारी कोई भी बटन दबाओ लाइट कमल की जलेगी
अब खुद देखें#evmgoback@ArvindKejriwal pic.twitter.com/RVMDxOTgRo— Praveen Kumar 🇮🇳 (@Aap_Praveen) November 17, 2018
Discussion about this post