ഒരു പ്രശ്‌നവുമുണ്ടാക്കാതെ ശബരിമലയില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ എന്തിനാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് നിലയ്ക്കലില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ചോദിച്ചു. മല കയറാന്‍ വരുന്നവര്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ശബരിമലയെ യുദ്ധഭൂമിയാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലയ്ക്കലില്‍ നിന്നും അദ്ദേഹം ശബരിമലയിലേക്ക് പോകുന്നതായിരിക്കും.
ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കേരളം ഇപ്പോള്‍ പോലീസിന്റെ ഭരണത്തിന്റെ കീഴിലാണോയെന്നും അദ്ദേഹം ചോദിച്ചു.
ജനാധിപത്യപരമായ രാജ്യത്ത് നാമജപ പ്രതിഷേധം നടത്തുന്നവരെ ഭീകരവാദികളായിട്ടാണ് പോലീസ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തീര്‍ത്ഥാടകര്‍ ആവശ്യമായ ഒരു സംവിധാനങ്ങളും ശബരിമലയില്‍ ഇല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സന്നിധാനത്തിന്റെ അടിസ്ഥാന വികസനത്തിന് നൂറുകോടി രപ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post