ശബരിമലയി യുവതി പ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജി നല്‍കുന്നതിന് വേണ്ട രേഖകള്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്റെ പക്കല്‍ ലഭിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം നാല് മണി വരെ മാത്രം ഹര്‍ജി സമര്‍പ്പിക്കാന്‍ സമയം ബാക്കിനില്‍ക്കെയാണ് ഹര്‍ജിക്ക് വേണ്ട രേഖകള്‍ അഭിഭാഷകന്റെ പക്കല്‍ ഇല്ലാത്തത്. ശനിയാഴ്ച ഹര്‍ത്താലായത് മൂലവും ഞായറാഴ്ച അവധി ദിനമായത് കൊണ്ടുമാണ് രേഖകള്‍ ഡല്‍ഹിയില്‍ എത്തിക്കാന്‍ കഴിയാഞ്ഞതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ചയായിരുന്നു സാവകാശ ഹര്‍ജി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്.
അതേസമയം സാവകാശ ഹര്‍ജി നല്കുന്ന വിഷയത്തില്‍ ദേവസ്വം ബോര്‍ഡില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. വിധി നടപ്പാക്കാന്‍ തയ്യാറാണെന്നും അതിന് സാവകാശം വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുക്. എന്നാല്‍ ഇത് കോടതിയലക്ഷ്യമാണെന്ന വിമര്‍ശനം കോടതിയുടെ പക്കല്‍ നിന്നും കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന് കിട്ടിയ നിയമോപദേശം.
പ്രളയം നാശം വിതച്ച ശബരിമലയില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങളില്ലായെന്ന് വാദം നിലനില്‍ക്കുമോയെന്നും ദേവസ്വം ബോര്‍ഡിന് ആശയക്കുഴപ്പമുണ്ട്.
Discussion about this post