ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി യു.ഡി.എഫ് . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംഘം നാളെ നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലെത്തും . സംഘത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , പിജെ ജോസഫ് , എം.കെ മുനീര്‍ , ബെന്നി ബഹനാന് എന്നിവരുണ്ടാകും .
പോലീസിനെ പേടിച്ചു ഭക്തര്‍ ശബരിമലയിലേക്ക് വരാന്‍ മടിയ്ക്കുകയാണ് . മലയില്‍ പോലീസിന്റെ തേര്‍വാഴ്ചയാണ് നടക്കുന്നത് . അഭ്യന്തര വകുപ്പിന്റെ പിടിപ്പുക്കേടാണ് സ്ഥിതി ഇത്രയും വഷളാക്കിയത് . ശബരിമലയിലെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .
Discussion about this post