പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ പിതാവിന്റെ പേര് നിര്‍ബന്ധമാണെന്ന ചട്ടം ഒഴിവാക്കി . ഇത് സംബന്ധിച്ച കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉത്തരവിറക്കി . ഇനി പാന്‍കാര്‍ഡിന് അപേക്ഷിക്കുവാന്‍ അപേക്ഷകര്‍ക്ക് അച്ഛന്റെയോ അമ്മയുടെയോ പേര് ഉപയോഗിക്കാം .
പാന്‍കാര്‍ഡില്‍ പിതാവിന്റെ പേര് നിര്‍ബന്ധമാണെന്ന ചട്ടം ” അമ്മ , സിംഗിള്‍ പാരന്റ് ” ആയിട്ടുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് നേടാന്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു . ഇത് സംബന്ധിച്ച പരാതികള്‍ കണക്കിലെടുത്താണ് ഭേദഗതി . പുതിയ ചട്ടം ഡിസംബര്‍ അഞ്ചിന് നിലവില്‍ വരും .
Discussion about this post