ലണ്ടന്‍: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖമാസിക ‘ദാബിഖ്’ ഇകൊമേഴ്സ് വെബ്സൈറ്റായ ആമസോണില്‍ ലഭ്യമെന്ന് വാര്‍ത്തകള്‍. യു.കെ, യു.എസ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്പെയ്ന്‍ എന്നീ രാജ്യങ്ങളില്‍ മാസിക ലഭ്യമാണെന്ന് ബിബിസി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.എസിന്റെ പ്രവര്‍ത്തന രീതികളും ലക്ഷ്യങ്ങളുമൊക്കെ വിവരിക്കുന്ന ഐഎസ് അനുകൂല മാസിക രഹസ്യമായി പലയിടത്തും വിതരണം ചെയ്തിരുന്നുവെങ്കിലും ഇതാദ്യമായാണ് ആംമസോണ് പോലുള്ള വെബ്സൈറ്റുകളില്‍ ലഭ്യമാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഫോട്ടോ റിപ്പോര്‍ട്ടുകള്‍, സമകാലീന വിവരങ്ങള്‍, ഐ.എസുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ തുടങ്ങിയവ മാസികയില്‍ ഉള്‍പ്പെടുന്നു. ഐ.എസിന്റെ അജണ്ട വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും വാര്‍ത്തകളും തയ്യാറാക്കുന്ന അല്ഹയത്ത് മീഡിയ എന്ന മാധ്യമ വിഭാഗമാണ് മാസികയും പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംഭവം വിവാദമായതോടെ മാസികയുടെ വില്‍പ്പന ആമസോണ്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.
Discussion about this post