ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ട്വന്റി 20 മത്സരം മഴ മൂലം നിര്‍ത്തിവെച്ചു. കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടിയിരുന്നു.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദും ഭുവനേശ്വര്‍ കുമാറും ഈരണ്ട് വിക്കറ്റ് വീതം നേടിയിരുന്നു. അതേസമയം ജസ്പ്രീത് ബുമ്‌റ, കൃണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Discussion about this post