ജുവല്ലറിയില്‍ കടന്നു കവര്‍ച്ച നടത്താനുള്ള മോഷ്ടാക്കളുടെ ശ്രമം പൊളിച്ചടുക്കി ജീവനക്കാര്‍ . ജുവല്ലറിയുടെ ചില്ല് തകര്‍ത്ത് അകത്തേക്ക് കടക്കാനുള്ള ശ്രമമാണ് ജീവനക്കാരുടെ വാള്‍ വീശലില്‍ ഭയപ്പെട്ടു ഓടിയത് . കാനഡയിലെ മിനിസോഗയിലെ അശോക് ജുവല്ലെഴ്സിലാണ് സംഭവം .
രണ്ട് മോഷ്ടാക്കള്‍ കടയുടെ ഗ്ലാസ് തകര്‍ത്ത് അകത്തേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ഒരാളുടെ തോക്ക് ജാമായതിനാല്‍ ശ്രമം നടന്നില്ല . ഈ സമയത്ത് ജീവനക്കാര്‍ വാളുമായി എത്തുകയും മോഷ്ടാക്കളെ നേരിടുകയുമായിരുന്നു . ഇതിനോടകം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു .
Stunning video.
Owners of Ashok Jewellers in Mississauga sent me this surveillance footage — three people using swords to fend off a daylight robbery attempt on Wednesday. @globalnewsto pic.twitter.com/UjDb1kn2w7
— Kamil Karamali (@KamilKaramali) November 22, 2018
Discussion about this post