നിലയ്ക്കലില്‍ വെച്ച് കരുതല്‍ തടങ്കലില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ട് പോയി. കണ്ണൂരില്‍ പ്രൊഡക്ഷന്‍ വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണു പൊലീസ് നടപടി.
വീരബലിദാനികളുടെ നാടാണ് കണ്ണൂരെന്നും അവിടേക്ക് പൊകാന്‍ തനിക്ക് ഭയമില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി. കണ്ണൂരില്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുന്നതായിരിക്കും. എസ്പി ഓഫിസ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രൊഡക്ഷന്‍ വാറന്റ്.
പോലീസും സര്‍ക്കാരും തന്നെ കള്ളക്കേസുകളില്‍ കുടുക്കി ആജീവനാന്തം ജയിലിലടയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചിരുന്നു. പങ്കെടുക്കാത്ത പരിപാടികളില്‍ പോലും തന്നെ പ്രതി ചേര്‍ക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രന് ആരോപിച്ചു. താന്‍ നെഞ്ചുവേദന അഭിനയിക്കില്ലെന്ന് സി.പി.എം നേതാവ് പി.ജയരാജനെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് സുരേന്ദ്രന് പറഞ്ഞിരുന്നു.
Discussion about this post