ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സുരക്ഷാസേന വധിച്ചു. ലഷ്കറെ തയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനകളില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ലഷ്കറെതൊയിബ ജില്ലാ കമാന്‍ഡര്‍ മുഷ്താഖ് മിര്‍, ഹിസ്ബുല്‍ ജില്ലാ കമാന്‍ഡര്‍ അബാസ് അലി, സെയ്ഫുള്ള, ഒമര്‍ മജീദ് ഘാനി, ഖാലിദ് ഫറൂഖ് എന്നിവരെയാണ് വധിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരു ഭീകരന് പാക്കിസ്ഥാനി ആണെന്നാണ് സൂചന. സംഭവത്തെത്തുടര്‍ന്ന് ഷോപ്പിയാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിച്ചു.
Discussion about this post