അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് വിശ്വ ഹിന്ദു പരിഷത്ത് ഇന്ന് അയോദ്ധ്യയില്‍ ധര്‍മ്മ സഭ സംഘടിപ്പിക്കുന്നതായിരിക്കും. സന്യാസിമാരും പ്രവര്‍ത്തകരും അടക്കം രണ്ട് ലക്ഷത്തിലേറെ പേര് പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം. ഇതേത്തുടര്‍ന്ന് അയോദ്ധ്യ നഗരം ആയിരക്കണക്കിന് സുരക്ഷാ ഭടന്മാരുടെ വലയത്തിലാണ്.
ക്ഷേത്രം എത്രയും വേഗത്തില്‍ നിര്‍മ്മിക്കണമെന്നും ഇനി ചര്‍ച്ചകള്‍ക്ക് നില്‍ക്കേണ്ടതില്ലെന്നുമാണ് ധര്‍മ്മ സഭയ്ക്ക് പിന്തുണ നല്‍കുന്നവരുടെ അഭിപ്രായം. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തടസങ്ങള്‍ നീക്കാനുള്ള അവസാന ശ്രമം എന്നാണ് ധര്‍മ്മസഭയെ വി.എച്ച്.പി വിശേഷിപ്പിക്കുന്നത്. ഇതിന് പിന്തുണയുമായി ആര്.എസ്.എസും ശിവസേനയും രംഗത്തുണ്ട്.
ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സഭയില്‍ പങ്കെടുക്കുന്നതായിരിക്കും. രാമജന്മ ഭൂമിയില്‍ സമര്‍പ്പിക്കാന്‍ പൂനെ ശിവ്നേരി കോട്ടയില്‍ നിന്ന് ഒരു കുടം മണ്ണുമായാണ് താക്കറെയുടെ വരവ്. മഹാരാഷ്ട്രയില്‍ നിന്ന് രണ്ട് ട്രെയിനുകളിലായി മൂവായിരം ശിവസേന പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.
Discussion about this post