ബി.ജെ.പിക്കും ആര്‍.എസ്.എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കി കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റിയംഗം എ.കെ.ആന്റണി ആരോപിച്ചു. സന്നിധാനത്ത് അനാവശ്യമായ നിയന്ത്രണങ്ങളും നിരോധനാജ്ഞയുടം പുറപ്പെടുവിച്ച് ആര്‍.എസ്.എസിന് വളരാന്‍ മുഖ്യമന്ത്രി സാഹചര്യമൊരുക്കി കൊടുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ആര്‍.എസ്.എസ് വളരണമെന്നാഗ്രഹിക്കുന്ന ഒരേയൊരു പാര്‍ട്ടി സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്തെ ഒരു സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഒന്നാം പ്രതി സി.പി.എമ്മാണെന്നും ആര്‍.എസ്.എസും ബി.ജെ.പിയും കൂട്ടുപ്രതികളാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സമാധാനമാഗ്രഹിക്കുന്ന ജനങ്ങളിതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസാണ് ശരിയെന്ന് നിലവിലെ സംഘര്‍ഷാവസ്ഥ മാറുമ്പോള്‍ മനസ്സിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസിനെ വളരാന്‍ അനുവദിച്ചാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനം നഷ്ടപ്പെടുത്താന്‍ സാധിക്കുമെന്നാണ് പിണറായി വിജയന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെക്കാള്‍ മുന്‍പ് താന്‍ രാഷ്ട്രീയം തുടങ്ങിയതാണെന്നും തനിക്കൊന്നും മറച്ച് വെക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ആര്‍.എസ്.എസിന് വളമാകുന്നത് എ.കെ.ആന്റണിയാണെന്ന് പിണറായി വിജയന്‍ മുന്‍പ് ആരോപിച്ചിരുന്നു. ബി.ജെ.പിക്ക് വെള്ളവും വളവും നല്‍കുന്ന ആന്റണി പകല്‍ കോണ്‍ഗ്രസും രാത്രി ബി.ജെ.പിയുമാകുന്നവരുടെ പ്രതിരൂപമാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് ആന്റണി അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post