ശ്രീരാമ ഭഗവാന് സര്‍വ്വവ്യാപിയാണെങ്കില്‍ എന്തിന് അയോദ്ധ്യയില്‍ മാത്രം ക്ഷേത്രം പണിയണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ചോദിച്ചു. സുപ്രീം കോടതിയുടെ വിധി എല്ലാ പാര്‍ട്ടികളും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മുസ്ലീങ്ങളും സുപ്രീം കോടതി വിധിയെ മാനിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഫറൂഖ് അബ്ദുള്ളയ്ക്ക് മറുപടിയുമായി ജനതാ ദള്‍ (യുണൈറ്റഡ്) നേതാവ് പവന് വര്‍മ്മ രംഗത്തെത്തിയിരുന്നു. ശ്രീരാമ ഭവാന്റെ ജന്മസ്ഥലമായ അയോദ്ധ്യയില്‍ ഒരു രാമക്ഷേത്രം വേണമെന്ന് ഹിന്ദുക്കള്‍ ആവശ്യപ്പെടുകയാണെങ്കില് എന്ത് കൊണ്ട് അവിടെ ക്ഷേത്രം പണിത് കൂടായെന്ന് അദ്ദേഹം ചോദിച്ചു.
ക്ഷേത്രം പണിയണോ വേണ്ടയോ എന്നതല്ല ചോദ്യമെന്നും ക്ഷേത്രം പണിയുന്നത് ബലപ്രയോഗത്തിലൂടെയാണോ അതോ പരസ്പര യോജിപ്പിലൂടെയാണോ എന്നതാണ് ചോദ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post