തന്നെ കസ്റ്റഡിയില്‍ വെച്ച് അപായപ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്ന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. പല കള്ളകേസുകള്‍ വിവിധയിടങ്ങളില്‍ തന്റെ പേരില്‍ സി.പി.എം ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച സുരേന്ദ്രന് തന്നെ രാത്രിയില്‍ യാത്ര ചെയ്യിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് പറഞ്ഞു.
ഇതൊരു ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി ഉദ്യോഗസ്ഥര്‍ക്ക് തിരുവനന്തപുരത്ത് നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക അസ്വസ്ഥതകളുള്ള തന്നെ 7-8 മണിക്കൂറുകളോളം യാത്ര ചെയ്യിപ്പിച്ച് ബുദ്ധിമുട്ടുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നിലവില്‍ സുരേന്ദ്രനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന കേസില്‍ കണ്ണൂരിലായിരുന്നു സുരേന്ദ്രനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
Discussion about this post