സംസ്ഥാന സൈക്കിള്‍ പോളോ അസോസിയേഷനിലെ പിളര്‍പ്പും വഴക്കും മൂലം വനിതാ ടീമംഗങ്ങള്‍ പെരുവഴിയില്‍. രാജസ്ഥാനില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ ടീമംഗങ്ങള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വരുന്നത്. ഇവര്‍ മത്സരത്തില്‍ രജിസ്ട്രേഷന് പോലും നടത്താനാവാതെയിരിക്കുകയാണ്. ഇവര്‍ക്ക് അസോസിയേഷന് ഭക്ഷണവും താമസസൗകര്യവും ഒരുക്കി കൊടുത്തിട്ടില്ല.
രാജസ്ഥാനിലെ ബിക്കാനെറിലാണ് മത്സരം നടക്കുന്നത്. ഇവിടെ കേരള സൈക്കിള്‍ പോളോ അസോസിയഷന്റെ ടീം എത്തുന്നതിന് മുന്‍പ് ദേശീയ അസോസിയേഷനില്‍ സ്വാധീനമുള്ള സൈക്കിള്‍ പോളോ അസോസിയേഷന് ഓഫ് കേരളയുടെ ടീം ടൂര്‍ണമെന്റില്‍ രജിസ്ട്രേഷന് നടത്തുകയായിരുന്നു. ഇതോടെ ഇവര്‍ പെരുവഴിയിലായ അവസ്ഥയിലാണ്.
ടീമിനെ കോച്ചും കൈവെടിഞ്ഞിരിക്കുകയാണ്. കോച്ച് വന്നാല്‍ മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാനനുവദിക്കുകയുള്ളുവെന്ന് ദേശീയ അസോസിയേഷന് വ്യക്തമാക്കുന്നത്.
Discussion about this post