കളമശ്ശേരി ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുന്‍ ലാന്‍ഡ് റെവന്യൂ കമ്മീഷണര്‍ ടിഒ സൂരജിന് നുണപരിശോധന നടത്തും. നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് സൂരജ് കൊച്ചി സിബിഐ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണിത്. ഇന്നലെ കൊച്ചി സിജെഎം കോടതിയില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന നിലപാട് സൂരജ് അറിയിച്ചിരുന്നു. എന്നാല്‍ പരിശോധനയ്ക്കായി സിബിഐയെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
Discussion about this post