പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് കേന്ദ്രം 2500 കോടി രൂപ നല്‍കും. നേരത്തെ നല്കിയ 600 കോടിയുടെ സഹായത്തിന് പുറമേയാണിത്.
ഇതോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രളയ കെടുതി നേരിടുന്നതിന് ആകെ ലഭിച്ച തുക 3100 കോടി രൂപ ആകും.കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷനായ സമിതി ആണ് സാമ്പത്തിക സഹായം സംബന്ധിച്ച തീരുമാനം എടുത്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള മന്ത്രി തല സമിതിയുടെ അംഗീകാരം ലഭിച്ച ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകു.
Discussion about this post