പാലാ: രാമപുരം അമനകര വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് പോയി നാണം കെട്ട് ഇടതുമുന്നണി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 222 വോട്ട് നേടിയ ഇടത്ത് ഇടതു മുന്നണിക്ക് ഇത്തവണ 16 വോട്ടാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു ജയിച്ച അംഗം വിദേശത്ത് ജോലി ലഭിച്ചതിനെത്തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
504 വോട്ടോടെ കേരള കോണ്‍ഗ്രസ് (എം) വിജയിച്ച ഉപതിരഞ്ഞെടുപ്പില്‍ 375 വോട്ടോടെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും 133 വോട്ടോടെ ബി.ജെ.പി. മൂന്നാം സ്ഥാനത്തുമെത്തി. കോണ്‍ഗ്രസും മാണി ഗ്രൂപ്പും പരസ്പരം പോരടിച്ചിട്ടും ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കാനായില്ലെന്നു മാത്രമല്ല, ശബരിമല വിഷയം ഉന്നയിച്ച ബി.ജെ.പി. മുന്നേറുകയും ചെയ്തു.
വോട്ടു കുറഞ്ഞത് ഗൗരവമായി പരിശോധിക്കുമെന്നും ഇടതുമുന്നണി നേതാവ് പറഞ്ഞു.സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു ജയിച്ച അംഗം വിദേശത്ത് ജോലി ലഭിച്ചതിനെത്തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Discussion about this post