പാവം പോലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ക്യാഷ് അവാര്‍ഡും ലഭിക്കുമെങ്കില്‍ താന്‍ വീണ്ടും മല കയറാന്‍ തയ്യാറാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് സര്‍ക്കാര്‍ അടിസ്ഥാ സൗകര്യങ്ങള്‍ പോലും നല്‍കിയിട്ടില്ലെന്ന് ശശികല ടീച്ചര്‍ ചൂണ്ടിക്കാട്ടി.
മുന്‍പ് മല ചവിട്ടാനെത്തിയ ശശികല ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടീച്ചറെ അറസ്റ്റ് ചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ക്യാഷ് അവാര്‍ഡും നല്‍കിയിരുന്നു.
തന്നെ തടയുന്നതിന്റെ പേരില്‍ ഡി.ജി.പി ഇനിയും ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നല്‍കുമെങ്കില്‍ വീണ്ടും ശബരിമലയിലേക്ക് പോകാന്‍ താന്‍ തയ്യാറാണെന്ന് ശശികല ടീച്ചര്‍ വ്യക്തമാക്കി. ജോലിയില്‍ നിന്നും വിരമിച്ച തന്നെക്കൊണ്ട് ഇങ്ങനെയുള്ള ചില ഉപകാരങ്ങള്‍ ഇത് മൂലം ഉണ്ടാകുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത 10 വനിതാ പോലീസുകാര്‍ക്കാണ് ഡി.ജി.പി സദ്‌സേവന രേഖയും ക്യാഷ് അവാര്‍ഡും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സി.ഐ.മാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐ.മാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്. അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍. ഇതില്‍ സി.ഐമാര്‍ക്ക് 1000 രൂപവീതവും എസ്.ഐ.മാര്‍ക്ക് 500 രൂപ വീതവുമാണ് പാരിതോഷികം.
Discussion about this post