പ്രതിഷേധങ്ങള്‍ തടയാന്‍ എന്ന പേരില്‍ ഒന്നരക്കോടി രൂപ മുതല്‍മുടക്കില്‍ എരുമേലിയില്‍ അത്യാധുനിക ഒളിക്യാമറകള്‍ സ്ഥാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നാമജപവും പ്രതിഷേധവും നടത്തുന്നവരെ കണ്ടെത്താന്‍ ക്യാമറകള്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ നിഗമനം.
ശബരിമലയില്‍ പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധങ്ങള്‍ നടത്തരുതെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത് ലംഘിക്കുന്നവരെ കണ്ടെത്താന്‍ 360 ഡിഗ്രി തിരിയുന്ന 12 ക്യാമറകള്‍, 24 ബുള്ളറ്റ് ക്യമാറകള്‍ എന്നിവയാണ് എരുമേലിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവ 300 മീറ്റര്‍ വരെ സൂം ചെയ്യാനും സാധിക്കും.
ഈ ക്യാമറകള്‍ കൂടാതെ എരുമേലി പഞ്ചായത്തിന്റെ പതിനഞ്ചോളം ക്യാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ഉടനെതന്നെ പരിശോധിക്കാന്‍ എരുമേലി പോലീസ് സ്‌റ്റേഷനില്‍ അത്യാധുനിക കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.
Discussion about this post