പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. മോദിക്കു കീഴിലുള്ള സര്‍ക്കാര്‍ അധികാരം തങ്ങളിലേയ്ക്കു കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് സോണിയ ആരോപിച്ചു. പാര്‍ലമെന്റ് നടപടി ക്രമങ്ങളെ പാടെ അവഗണിക്കുന്ന് മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്കും ജൂഡീഷ്യന്‍ സംവിധാനത്തിനും ഭീഷണിയാവുകയാണെന്നും സോണിയ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ.
എന്‍ഡിഎ സര്‍ക്കാരിന്റെ ഉദ്ദേശവും രീതികളും ഇപ്പോള്‍ വ്യക്തമായി വരികയാണ്. ഇവ രണ്ടും ഏറെ ചോദ്യങ്ങള്‍ക്ക് വഴിവയ്ക്കുന്നവയാണ്. വളരെ അപകടകരമായ തരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി നേതാക്കളുടേയും മന്ത്രിമാരുടേയും പ്രസ്താവനകളില്‍ നിന്നു തന്നെ വ്യക്തമാകുന്നുവെന്നും സോണിയ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ജനങ്ങള്‍ക്കെതിരായ നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ മടിക്കരുതെന്നും സോണിയ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
ഒരു വശത്ത് മോദി തന്നെ നല്ല ഭരണത്തിന്റേയും ഭരണഘടനാ മൂല്ല്യങ്ങളുടേയും വക്താവായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. മറുവശത്ത് നിന്ദ്യമായ പ്രസ്താവനകള്‍ ഇറക്കാന്ഡ തന്റെ കൂടെയുള്ളവരെ അനുവദിക്കുകയും സാമുദായിക ധ്രൂവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ മതേതര അവസ്ഥ ഇതു മൂലം ഇപ്പോള്‍ തന്നെ താറുമാറായി കഴിഞ്ഞു. ഭൂൃീതിയുടെ അന്തരീക്ഷം മോദി മനപ്പൂര്‍വ്വം സൃഷ്ടിച്ചിരിക്കുയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ ആരോപിച്ചു. സാമൂഹ്യ വികസനത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് ഇല്ലാതാക്കുന്ന് നയമാണിതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു മുതിര്‍ഡന്ന കോണ്‍ഗ്രസ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു
Discussion about this post