രാജസ്ഥാനില്‍ അമിത ആത്മവിശ്വാസത്തോടെ പ്രചരണത്തില്‍ മുന്നേറിയ കോണ്‍ഗ്രസിന് അവസാന ലാപ്പില്‍ ഇടര്ച്ചയെന്ന് വിലയിരുത്തല്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപിയുടെ സ്റ്റാര്‍ കാമ്പയിനര്‍ ആയതോടെ തികഞ്ഞ ആത്മിശ്വാസത്തിലാണ് ബിജെപി കേന്ദ്രങ്ങള്‍. രാജസ്ഥാനില്‍ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന കോണ്‍ഗ്രസ് പ്രചരണത്തെ നിരാകരിക്കുന്നതാണ് യോഗി ആദിത്യനാഥിന്രെ റാലിയിലെ ആള്‍ക്കൂട്ടമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രചരണത്തിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് പുലര്‍ത്തിയ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടി ലഭിക്കാനുള്ള സാധ്യത തള്ളികളയാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജാതി രാഷ്ട്രീയം കളിച്ചുള്ള രാഹുല്‍ഗാന്ധിയുടെ പ്രചരണത്തിന് യോഗി ആദിത്യനാഥിലൂടെ കനത്ത മറുപടിയാണ് ബിജെപി നല്‍കിയത്. യോഗിയുടെ റാലികള്‍ക്ക് ഗ്രാമങ്ങളില്‍ പോലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മാവോയിസ്റ്റ് കേന്ദ്രങ്ങളിലെ റാലികളില്‍ പോലും വലിയ സ്വീകരണമാണ് യോഗിയ്ക്ക് ലഭിച്ചത്. മം മാറ്റത്തിനും, മാവോയിസ്റ്റ് പ്രവര്‍ത്തനത്തിനും കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണെന്നായിരുന്നു യോഗിയുടെ വിമര്‍ശനം. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ 11 റാലികളില്‍ അദ്ദേഹം പങ്കെടുത്തു. അതേസമയം രാഹുല്‍ഗാന്ധിയുടെ റാലികളില്‍ ആള്‍ക്കാരില്ല എന്നതും ശ്രദ്ധേയമാണ്. രാഹുല്‍ഗാന്ധിയുടെ ജാതി രാഷ്ട്രീയവും ടെമ്പിള്‍ റണ്ണും വോട്ടര്‍മാരില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ കോണ്‍ഗ്രസ് ജയിച്ചാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. ശക്തമായ ഗ്രൂപ്പിസമാണ് ഇക്കാര്യത്തിലുള്ളത്. മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് മുഖ്യമന്ത്രിയാകുമെന്ന് ഒരു വിഭാഗം, സച്ചിന് പൈലറ്റിനാണ് അതിനുള്ള അര്‍ഹത എന്ന് അദ്ദേഹത്തെ പിന്തുണക്കുന്ന വിഭാഗം, ഇതിനിടയില്‍ മുഖ്യമന്ത്രി പദത്തില്‍ മുതിര്‍ന്ന നേതാവ് സിപി ജോഷിയ്ക്കും കണ്ണുണ്ട്. ഇതോടെ കോണ്‍ഗ്രസ് വല്ലാത്ത പ്രതിസന്ധിയിലാണ്.
അപ്പുറത്ത് അവസാന ലാപ്പില്‍ മുന്നിലെത്തി എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. മോദി-അമിത് ഷാ യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കള്‍ നൂറോളം റാലികളിലാണ് പങ്കെടുത്തത്. വലിയ ആള്‍ക്കൂട്ടവും റാലികളില്‍ ദൃശ്യമായിരുന്നു. ആര്‍എസ്എസും, മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യം പറഞ്ഞ് തീര്‍ത്തു. അണികളും തികഞ്ഞ ആവേശത്തിലാണ്. മോദി സര്‍ക്കാര്‍ രാജസ്ഥാന് നല്കിയ വികസനങ്ങള്‍ എണ്ണി പറഞ്ഞാണ് വോട്ട് പിടുത്തം. ചരിത്രത്തിലാദ്യമായി രാജസ്ഥാനില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
Discussion about this post