രാജ്യത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വീഡിയോയുമായി വാട്സ്ആപ്പ് . രാജ്യത്ത് ഇത്തരം വ്യാജപ്രചരണങ്ങള്‍ വഴി നിരവധിയാളുകള്‍ കൊല്ലപ്പെടുകയും അനവധി ആക്രമണങ്ങള്‍ ഉണ്ടാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കമ്പനിയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു .
സിനിമാസംവിധായകനായ ശിര്‍ഷ ഗുഹ തകുര്‍ത്തയാണ് പ്രചാരണ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് . ഒന്‍പത് ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രം ചാനലുകള്‍ക്ക് പുറമേ ഫേസ്ബുക്ക് , യുട്യൂബ് , മറ്റു സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കും . 2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് മുന്നോടിയായിട്ടാണ് ഇത്തരമൊരു പ്രചരണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു .
രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ ബോധവത്കരണ പരസ്യങ്ങള്‍ നല്കി തുടങ്ങിയിട്ടുണ്ട് . 60 സെകന്റ് വീതമുള്ള മൂന്ന് വീഡിയോ ദൃശ്യങ്ങളാണ് നിലവില്‍ ചാനലുകള്‍ വഴി പ്രചരിപ്പിക്കുന്നത് . തുടക്കമെന്നോണം രാജ്യത്തെ പ്രധാനപത്രങ്ങളില്‍ എല്ലാം തന്നെ മുഴുപേജ് പരസ്യങ്ങള്‍ വാട്സ്ആപ്പ് കമ്പനി നേരത്തെ നല്‍കിയിരുന്നു .
Discussion about this post