കൊച്ചിയില്‍ പോലീസ് സ്‌റ്റേഷനില്‍ പാറാവ് നിന്ന പോലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ചതിന് ശേഷം കടന്ന് കളഞ്ഞ് പ്രതി. പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷാണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്കും നാല് മണിയ്ക്കും ഇടയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം.
പാറാവ് നിന്ന പ്രമോദ് എന്ന പൊലീസുകാരന്റെ കണ്ണിലേക്കായിരുന്നു തഫ്‌സീര്‍ കറിയൊഴിച്ചത്. തലേന്ന് രാത്രി കഴിക്കാന്‍ നല്‍കിയ ഭക്ഷണത്തിലെ കറിയാണ് ഇയാള്‍ ഒഴിച്ചത്.
എറണാകുളം ബ്രോഡ്വേയിലെ ഒട്ടേറെ കടകളിലെ മോഷണ കേസുകളില്‍ പ്രതിയാണ് തഫ്‌സീര്‍. സ്റ്റേഷനില്‍ നിന്നും കടന്ന് കളഞ്ഞ ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍ നമ്പരുകള്‍: 90370 85388, 94979 62079, 94979 80427, 04842394500
Discussion about this post