ഫത്തുല്ല: ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഓപ്പണര്‍മാരുടെ കരുത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 230 റണ്‍സ് എടുത്തു. മഴ മൂലം ഏറെ നേരം തടസ്സപ്പെട്ട മത്സരം പ്രാദേശിക സമയം ഉച്ചയ്ക്ക് 3:30 നാണ് പുന:രാരംഭിച്ചത്.
സെഞ്ച്വറിയുമായി ശിഖര്‍ ധവാനും (150) അര്‍ധസെഞ്ച്വറിയുമായി മുരളി വിജയുമാണ് (89) ക്രീസില്‍. ധവാന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
സൂക്ഷ്മതയോടെ കളിച്ച മുരളി വിജയ് ധവാന് മികച്ച പിന്തുണ നല്കി. മഴമൂലം ഇന്ന് 56 ഓവറാണ് കളി നടന്നത്. നാളെ അരമണിക്കൂര്‍ നേരത്തെ കളിയാരംഭിക്കും
ഇന്ത്യ ആദ്യ ഇലവനില്‍ രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ ഉള്‍പ്പെടുത്തി. ഹര്ഭജന് സിംഗും, ആര് അശ്വിനും ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ നയിക്കും.
ഇന്നു തുടങ്ങുന്ന ടെസ്റ്റില്‍ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. അതേസമയം, സമീപകാലത്ത് മികച്ച ഫോം പ്രകടിപ്പിക്കുന്ന യുവ ടീമാണ് ബംഗ്ലാദേശിന്റേത്.
നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ ഹര്ഭജന് സിംഗിന് ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് ഇനിയുള്ള കരിയര്‍ നിര്‍ണയിക്കുന്നതിന് നിര്‍ണായകമാകും.
Discussion about this post