പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശില്‍ നടത്തിയ പ്രസ്താവന പാക്കിസ്ഥാനെതിരെ വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന് പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഇത്തരം പ്രവൃത്തികളെ യുഎന്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിയുടെ പ്രസ്താവനകളെ ഗൗരവമായി കാണുന്നുവെന്ന് അദ്ദേഹം പാക്ക് പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്.
1971ല്‍ കിഴക്കന്‍ പാക്കിസ്ഥാനെ തകര്‍ത്ത സംഭവത്തില്‍ ഇന്ത്യയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരാന്‍ പാക്കിസ്ഥാന് എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കുമെന്നും സര്‍താജ് അസീസ് പറഞ്ഞു. തീവ്രവാദത്തിലൂടെ പാക്കിസ്ഥാനെ അസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേയും നടപടി എടുക്കും.
ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ പാക്കിസ്ഥാനെതിരെ പ്രസ്താവന നടത്തിയത് ബംഗ്ലാദേശ് ജനതയ്ക്ക് പാക്കിസ്ഥാനോട് വിദ്വേഷമുണ്ടാക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള നല്ല ബന്ധത്തെ തകര്‍ക്കാനാണ് മോദി ശ്രമിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട യുഎന്‍ പ്രമേയത്തെ ഇന്ത്യ ലംഘിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിര അംഗത്വം ലഭിച്ചത് തെറ്റാണെന്നുമാണ് സര്‍താജ് അസീസിന്റെ വാദം.
Discussion about this post