പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഷവോമി കിടുക്കന്‍ ഫോണുമായി രംഗപ്രവേശം ചെയ്യുന്നു . 48 മെഗാപിക്സല്‍ സെന്‍സറുമായി എത്തുന്ന പുതിയൊരു ഫോണിന്റെ ടീസര്‍ ഷവോമി പുറത്തുവിട്ടു . ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിലൂടെ ഷവോമി പ്രസിഡന്റ് ലിങ്ബിനാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് .
ഫോണിന്റെ പുറകില്‍ 48 മെഗാപിക്സല്‍ ക്യാമറ എന്നെഴുതിയ ഒരു ക്ലോസപ്പ് ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത് . കൂടെ എല്‍.ഇ.ഡി ഫ്ലാഷ് ലൈറ്റും കൊടുത്തിരിക്കുന്നു .
48 മെഗാപിക്സല്‍ ക്യാമറയുമായി ഇറങ്ങുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായി ഷവോമി ഇതോടെ മാറും . ഫോണ്‍ ആരാധകരെ പ്രതീക്ഷയില്‍ നിറുത്തിയ പുതിയ ഫോണ്‍ ജനുവരിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ . എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അറിയിവായിട്ടില്ല .
Discussion about this post