പാലക്കാട് നെന്മാറയില് എസ്ഡിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്ന് ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നെന്മാറ അട്ടിപെരണ്ടയില് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ചായക്കടയിലിരിക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം ആക്രമണം അഴിച്ച് വിടുകയായിരുന്നു. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും-എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു.
Discussion about this post