മണിപ്പൂരില്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയ തീവ്രവാദികളെ ഉടന്‍ കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടതായി വാര്‍ത്താ വിതരണ വകുപ്പ് സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്
അറിയിച്ചു. മ്യാന്മാറില് 20 തീവ്രവാദികളെ കൊലപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യവും വ്യോമസേനാ ഉദ്യോഗസ്ഥരും നടത്തിയ കൂട്ടായ പ്രയത്നത്തെ അദ്ദേഹം പ്രശംസിച്ചു.
ജൂണ്‍ നാലിനു മണിപ്പൂരില്‍ ആക്രമണം നടത്തിയ തീവ്രവാദസംഘത്തെ മുഴുവന്‍ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തിനു സാധിച്ചു. തീവ്രവാദികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മ്യാന്മാറില് നടത്തിയ നീക്കം മുന്‍പുണ്ടാകാത്ത വിധം ധീരമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്കു നേരെയുള്ള ആക്രമണം എവിടെയും അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
മ്യാന്മാറില് ഇന്ത്യന്‍ സൈന്യം നടത്തിയ നീക്കത്തിന് മ്യാന്മാറിലെ സര്‍ക്കാറിന്റേയും സൈന്യത്തിന്റേയും പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു. സൗഹൃദവും തീവ്രവാദത്തിനെതിരായ നിലപാടും ഒരുമിച്ചു കൊണ്ടുപോകും. ഇതൊരു തുടക്കം മാത്രമാണ്. ഇന്ത്യ ഇന്ന് ശക്തമായ ഒരു രാഷ്ട്രമാണെന്നുള്ള സന്ദേശം എല്ലാവരിലും എത്തണമെന്നും റാഥോട് കൂട്ടിച്ചേര്‍ത്തു.
Discussion about this post