സംസ്ഥാനത്ത് വില്‍ക്കുന്ന പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന്റെ ആദ്യ പടിയായി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടി കത്തയയ്ക്കും. ഭക്ഷ്യ സുരക്ഷാ വിഭാഗം ശക്തിപ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
വിഷാംശമുള്ള പച്ചക്കറികള്‍ തടയാന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു. ജൂലൈ ആദ്യ വാരം ഉദ്യോഗസ്ഥതല യോഗം നടത്താന്‍ തീരുമാനമായി. സര്‍ക്കാര്‍ ഔട്ട്‌ലറ്റുകളില്‍ വില്‍ക്കുന്ന പച്ചക്കറികളുടെ ഗുണനിലവാരവും ഉറപ്പുവരുത്തും.
Discussion about this post