കേരളത്തിലെ അയ്യപ്പഭക്തന്റെ ജീവാഹൂതിയെ തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ഹര്‍ത്താല്‍ നടത്താന്‍ ബിജെപി നിര്ബന്ധിരാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തുണ്ടയാ സംഭവം വേദനാജനകമാണ്. പ്രവര്‍ത്തകര്‍ ഇത്തരം കടുത്ത നിലപാടുകള്‍ സ്വീകരിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തിലാണ് മോദിയുടെ പരാമര്‍ശം
കേരളത്തിലെ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അഴിമതിയുടെ മാതൃകകകളാണെന്നും മോദി പറഞ്ഞു. അഴിമതി സര്‍ക്കാരിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി ജയിലില്‍ പോകാന്‍ പ്രവര്‍ത്തകര്‍ ഭയക്കേണ്ടതില്ലെന്നും മോദി പറഞ്ഞു.
25000 കോടി കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദി ആപ്പ് വഴിയാണ് കേരളത്തിലെ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മോദി പ്രവര്‍ത്തകരുമായി സംസാരിച്ചത്. ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായിട്ടായിരുന്നു സംവദിക്കല്‍
https://www.facebook.com/narendramodi/videos/278381386361353/
Discussion about this post