വേണുഗോപാലന്‍ നായരുടെ മരണം വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലമാണെന്ന വാദം തള്ളി മജിസ്ട്രേട്ടിന് അദ്ദേഹം നല്കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത്. സമൂഹത്തോടുള്ള വെറുപ്പാണ് മരണകാരണമെന്ന് വേണുഗോപാലന്‍ നായര്‍ മരണമൊഴിയില്‍ പറയുന്നു. സമൂഹത്തോടു തനിക്ക് വെറുപ്പാണെന്നും, സ്വയം പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
കുടുംബപരമായ പ്രശ്നങ്ങളോ, വ്യക്തിപരമായ പ്രശ്നങ്ങളോ അല്ല ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ആചാരലംഘനം നടക്കാന്‍ പോകുന്നതില്‍ കടുത്ത ഉത്തകണ്ഠ അയ്യപ്പ ഭക്തനായ വേണുഗോപാലന്‍ നായര്‍ക്കുണ്ടായിരുന്നു. ആ വിഷയത്തില്‍ കടുത്ത അസ്വസ്ഥതയും അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരവേദിയിലെത്തി ആത്മഹത്യ ചെയ്യാന്‍ പ്രേരണയായതെന്നാണ് കരുതുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ ഇടയ്ക്കിടെ ദര്‍ശനം നടത്താറുള്ള വേണുഗോപാലന്‍ നായര്‍ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ മനംമടുത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സഹോദരന് പറയുന്നത്.
വ്യാഴാഴ്ച പുലര്‍ച്ച് രണ്ട് മണിയോടെ സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമര പന്തലിലേക്ക് ശരീരത്തില്‍ തീ കൊളുത്തി വേണുഗോപാലന്‍ നായര്‍ പാഞ്ഞടുക്കുകയായിരുന്നു. ശരണം മുഴക്കിയായിരുന്നു എത്തിയത്. അയ്യപ്പന് വേണ്ടി എനിക്ക് ഇതേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു എന്നാണ് അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍. ഐസിയുവില്‍ പോലിസിനോട് പറഞ്ഞ മൊഴിയല്ല, അവസാനം വേണുഗോപാലന്‍ നായര്‍ പറഞ്ഞ വാക്കുകളാണ് മരണമൊഴിയെന്ന് ബിജെപി പറയുന്നു.
Discussion about this post