വിക്കീപീഡിയയില്‍ കേരളത്തിന്റെ പേജില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയല്ല. മുഖ്യമന്ത്രി എന്നതിനു നേരെ സോളാര്‍ അഴിമതി കേസിലെ മുഖ്യപ്രതി സരിതാ നായരുടെ പേരാണ് കാണാന്‍ കഴിയുക. സരിതയുടെ പേരിനോടൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്.
കേരളത്തിന്റെ വിവരങ്ങള്‍ ഒറ്റ നോട്ടത്തില്‍ അറിയാന്‍ പേജിന്റെ ആദ്യ ഭാഗത്തു ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടികയിലാണ് മുഖ്യമന്ത്രി എന്നതിനു നേരെ സരിത എസ് നായരുടെ പേര് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെ പറ്റിയും ഭരണസംവിധാനത്തേയും പറ്റിയുള്ള വിശദവിവരങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ്. കേരളത്തെക്കുറിച്ചുള്ള വിക്കിപീഡിയയുടെ മലയാളം പേജിലും ഉമ്മന്‍ ചാണ്ടിയുടെ പേരു തന്നെയാണുള്ളത്.
മുഖ്യമന്ത്രിയുടെ പേരിനു പുറമേ കേരള ഹൈക്കോടതി നിലമ്പൂര്‍ എന്നും സംസ്ഥാന തലസ്ഥാനം ആലപ്പുഴ എന്നുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിക്കീപീഡിയയുടെ പേജില്‍ ആര്‍ക്കും മാറ്റങ്ങള്‍ വരുത്താമെന്നിരിക്കെ ആരാണ് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു .
Discussion about this post