കൊല്ലം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിത മതിലിനെ രൂക്ഷമായി വിമര്‍ശിച്ച് പി.സി ജോര്‍ജ്ജ് എംഎല്‍എ. മാന്യതയുള്ള സ്ത്രീകളാരും വനിതാമതിലില്‍ പങ്കെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ശബരിമല സംരക്ഷണസമിതിയുടെ വിശ്വാസസംരക്ഷണ മഹാസമ്മേളനം കണ്ണനല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതല്ല വനിതാ മതിലിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. മറിച്ച് സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ഭയപ്പെടുത്തി തെരുവിലിറക്കാമെന്നാണ് പിണറായി വിജയന് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് എന്‍. പീതാംബരക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ശബരിമല സംരക്ഷണ സമിതി ജില്ലാ ചെയര്മാന് ഡി.വി. ഷിബു അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് ശബരിമലപ്രക്ഷോഭത്തില്‍ ജയില്‍വാസമനുഷ്ഠിച്ച ഭക്തര്‍ക്കുള്ള ഉപഹാരസമര്‍പ്പണം നടത്തി.
Discussion about this post