ഷൊര്‍ണൂര്‍ എം.എല്‍.എ പികെ ശശിയ്ക്കെതിരെയുള്ള പാര്‍ട്ടി അച്ചടക്ക നടപടി സിപിഎം കേന്ദ്ര കമ്മിറ്റി ശരിവെച്ചു. കൂടുതല്‍ നടപടി ആവശ്യമില്ലെന്നും തീരുമാനമെടുത്തു . ലൈംഗീകാരോപണത്തെ തുടര്‍ന്ന് ആറു മാസത്തേക്ക് ശശിയെ സസ്പെന്‍ഡ് ചെയ്ത സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് ശരിവെച്ചത് . കേന്ദ്രകമ്മിറ്റിയെടുത്ത തീരുമാനത്തോട് പ്രതികരിക്കാനില്ലെന്ന് പരാതിക്കാരിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു .
ഡിവൈഎഫ്ഐ ജില്ലാക്കമ്മിറ്റിയംഗമായ യുവതി നല്കിയ പരാതി യുക്തിക്ക് നിരയ്ക്കുന്നതല്ലെന്ന് കമ്മീഷന് വിളിയിരുത്തിയിരുന്നു . ഫോണില്‍ കൂടി ശശി യുവതിയോട് സംസാരിച്ച രീതി മാത്രമാണ് കമ്മീഷന് കുറ്റമായി കണ്ടത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്നുമുണ്ടാകേണ്ട പെരുമാറ്റം പി.കെ ശശിയില്‍ നിന്നുമുണ്ടായില്ലെന്നും കമ്മീഷന് കണ്ടെത്തിയിരുന്നു .
ശശിയ്ക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വി.എസ് അച്യുതാനന്ദന് കേന്ദ്രകമ്മിറ്റിയ്ക്ക് കത്ത് നല്‍കിയിരുന്നു .
Discussion about this post