ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളുടെ പട്ടിക ദേശിയ ആരോഗ്യ ഏജന്‍സി പുറത്ത് വിട്ടു . സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് , പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ഉള്‍പ്പടെയുള്ള പദ്ധതികള്‍ മുന്‍നിറുത്തി സേവനം വാഗ്ദാനം ചെയ്യപ്പെടുന്ന 37 വെബ്സൈറ്റ് പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത് .
സര്‍ക്കാര്‍ ആരോഗ്യ പദ്ധതിയിലേക്കുള്ള രെജിസ്ട്രേഷന് , സൗജന്യസേവനങ്ങള്ക്കായിട്ടുള്ള ഗോള്‍ഡന്‍ റെക്കോര്‍ഡ് കാര്‍ഡുകള്‍ , ആരോഗ്യമിത്ര പോലെയുള്ള സേവനങ്ങളുടെ ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് ഇമെയില്‍ , വാട്സ്ആപ്പ് സന്ദേശം , വെബ്സൈറ്റ് , ഇമെയില്‍ , വീഡിയോ ചാനലുകള്‍ , ബ്ലോഗ് എന്നിവയിലൂടെ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പട്ടിക പുറത്തുവിട്ടത് .
നിങ്ങളുടെ അടുത്തേക്ക് സര്‍ക്കാര്‍ ആരോഗ്യ പദ്ധതിയിലേക്ക് രെജിസ്റ്റര്‍ ചെയ്യുന്നതിനായി വ്യക്തിവിവരങ്ങള്‍ , പണം , ജോലി വാഗ്ദാനം എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ വരുകയോ പ്രതിനിധികളായി വരുകയോ ചെയ്താല്‍ ശ്രദ്ധിക്കണമെന്നും എന്‍.എച്ച് .എ പറയുന്നു .
പുറത്ത് വിട്ട വ്യാജ വെബ്സൈറ്റ് പട്ടിക
Discussion about this post