വനിതാ മതിലിനെതിരെ ശക്തമായ നിലപാടെടുത്ത എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പുകഴ്ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഉറച്ച് നിലപാടാണ് ജി സുകുമാരന്‍ നായരുടേതെന്ന് സുരേന്ദ്രന് പറഞ്ഞു.
‘ഉറച്ച നിലപാടുകള്‍. അഭിമാനവും ആദരവും തോന്നുന്ന വാക്കുകള്‍. ആദരണീയനായ ജി. സുകുമാരന്‍നായര്‍ക്ക് അഭിനന്ദനങ്ങള്‍’-എന്നിങ്ങനെയായിരുന്നു തിരുവനന്തപുരത്ത് ജി സുകുമാരന്‍ നായര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയൊ പങ്കുവച്ച് സുരേന്ദ്രന്റെ വാക്കുകള്‍.
https://www.facebook.com/KSurendranOfficial/videos/2173108666271290/?__xts__[0]=68.ARBCiVEVCWMnBz8nT96rF5p8r5ORjIegsZfGHq9O9THGBq-AUfRxjKHDUtX4W41kg94vf0xPjzrrYYssjYFYfTA8mOOX6-vDeE2rRiXz9KTn5GqM6K1qG39nMYpmXuTYOieMlM6h9NVIDfoZdICpvRHGZhHiv_bfNq_lrWBaJUfgWNGOeG8d1LC8A5LCISmEBfaTCtVtXDh0-FKQhHsN58IeZ6sexJqkyKLmpw5SqYmS1saePrLSv42KNS-2aP4icCplQhmDwiPc2f4hxvI0ka-W1Rkeaxp9CBC1l-HEAF7uwMdlXNFVVVq2pf2eHLG_CmeKqJXUhuMwZ-a8yHqKm5jFAeRgfUxc6mc&__tn__=-R
വനിതാ മതില് വിഭാഗീയത സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിയ സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു ധാര്‍ഷ്ട്യമാണ്. ആരെയും അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയാറല്ല. അതിന് അവര്‍ അനുഭവിക്കും. സര്‍ക്കാരില്‍ നിന്ന് എന്‍എസ്എസ് ഇതുവരെ ഒന്നും നേടിയിട്ടില്ല. യു!ഡിഎഫ് സര്‍ക്കാര്‍ ചെയ്തതിന്റെ തുടര്‍ച്ചയാണ് അവര്‍ ചെയ്യുന്നത്. ആത്മാര്‍ത്ഥതയോടെ ശബരിമല വിഷയത്തില്‍ വിശ്വാസികളോടൊപ്പം നില്‍ക്കുന്നവര്‍ക്ക് അംഗങ്ങള്‍ വോട്ടു ചെയ്യും. ശബരിമല കര്‍മ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയില്‍ വിശ്വാസികള്‍ക്ക് അണി ചേരാം എന്നിങ്ങനെ ശക്തമായ നിലപാടുകളാണ് സുകുമാരന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിയത്.
Discussion about this post