സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ആവേശത്തിന്റെ ആദ്യ വിസിലിന് ഇനി മണിക്കൂറുകള്‍. ടൂര്‍ണമെന്റിലെ ഉദ്ഘാടനമത്സരത്തില്‍ സ്വന്തം നാട്ടില്‍ ചിലി ഇക്വഡോറിനെ നേരിടും. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചുമണിക്കാണ് മത്സരം.
ആദ്യകിരീടം മോഹിച്ചാണ് ചിലി സാന്റിയാഗോയില്‍ കളിക്കാനിറങ്ങുന്നത്. എന്നാല്‍, ഇക്വഡോറിും മികച്ച ഫോമിലാണ്. കഴിഞ്ഞ ലോകകപ്പില്‍ അവരുടെ ഫുട്ബോള്‍ പ്രേമികള്‍ കണ്ടതാണ്. സന്നാഹമത്സരങ്ങളില്‍ ജയത്തോടെയാണ് ഇരുടീമുകളും കളിക്കാനിറങ്ങുന്നത്.
ലോക ഫുട്ബോളിലെ മികച്ച സ്ട്രൈക്കര്‍മാരിലൊരാളായ അലക്സിസ് സാഞ്ചസും മികച്ച മധ്യനിരതാരമായ അര്‍ട്ടുറോ വിദാലും അണിനിരക്കുന്ന ചിലി ടീമില്‍ മികച്ച കളിക്കാരുടെ ഒരു നിര തന്നെയുണ്ട്.
Discussion about this post