ശബരിമല ദര്ശനത്തിനെത്തിത തന്നെ സുരക്ഷ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്ര അപമാനിച്ചുവെന്ന് കാണിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ലോകസഭയില്‍ അവകാശലംഘനത്തിന് നോട്ടിസ് നല്കി. എശ്.പി ധിക്കാരപൂര്‍വ്വം പെരുമാറിയെന്ന് കാണിച്ചാണ് മന്ത്രി നോട്ടിസ് നല്‍കിയത്. നോട്ടിസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ സമുത്രാ മഹാജന് ഉറപ്പ് നല്കി.
നേരത്തെ യതീഷ് ചന്ദ്രയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെ ഉള്ളവര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയെ തടഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി കന്യാകുമാരിയില്‍ ഹര്‍ത്താലും സംഘടിപ്പിച്ചിരുന്നു. ശബരിമലയില്‍ എസ്പി മോശമായാണ് പൊതുവെ പെരുമാറിയതെന്ന് പേരെടുത്ത് പറയാതെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിയെ തടഞ്ഞതിനെ പിന്നാലെ പോലിസ് ഉദ്യോഗസ്ഥന് മാപ്പ് പറഞ്ഞ് തലയൂരിയെന്ന വാര്‍ത്തയും പുറത്ത് വന്നു.
യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി സംസ്ഥാന ഘടകം ശക്തമായി രംഗത്തെത്തിയിരുന്നു. യതീഷ് ചന്ദ്രയെ കൊണ്ട് സല്യൂട്ട് ചെയ്യിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് വെല്ലുവിലിച്ചു. എസ്പി ഓഫിസിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
Discussion about this post