മന്ത്രി എംഎം മണി ശകാരിച്ചെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. സെക്രട്ടറിയേറ്റ് സമരത്തിനെ തുടര്‍ന്ന് സഹായത്തിന് ഫോണില്‍ വിളിച്ചപ്പോള്‍ ശകാരിക്കുകയായിരുന്നു. തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
പോലിസ് ഡിവൈഎഫ്സുി വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്നാണ് സനല്‍ മരിച്ചത്. വിജിയ്ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തതിന് പിറകെ സര്‍ക്കാരും വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നാവശ്യപ്പെട്ട് വിജി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്നത്.രണ്ട് കുഞ്ഞുങ്ങളുമായാണ് വിജിയുടെ റിലേ സത്യാഗ്രഹം. സമരം പത്ത് ദിവസമായിട്ടും നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് മന്ത്രിമാരെ ഫോണില്‍ വിളിച്ച് വിജി സഹായം തേടിയിരുന്നു. ആ സമയത്താണ് മണി മോശമായി സംസാരിച്ചത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും വിഷയത്തില്‍ തീരുമാനമായില്ല.
Discussion about this post