ഹര്‍ത്താലുകളെ എതിര്‍ക്കുന്ന വ്യാപാരി സംഘടനകളുടെ കൂട്ടായ്മക്കെതിരെ സി.പി.എമ്മിന്റെ വ്യാപാരി വ്യവസായ സമിതി. ഹര്‍ത്താലുകളെ എതിര്‍ക്കുന്നത് ജനാധിപത്യപരമായ ഒരു നിലപാടല്ലായെന്ന് വ്യാപാരി വ്യവസായ സമിതി അഭിപ്രായപ്പെട്ടു. ഹര്‍ത്താല്‍ ബഹിഷ്കരണമെന്നത് ഒന്നിച്ചെടുത്ത തീരുമാനമല്ലായെന്നും വ്യാപാരി വ്യവസായി സമിതി പറയുന്നു.
ജനാധിപത്യപരമായ രീതിയില്‍ നടത്തുന്ന ഹര്‍ത്താലുകള്‍ വരുമ്പോള്‍ നാട് നിശ്ചലമാകാറുണ്ടെന്നും ആ വേളയില്‍ കടകള്‍ മാത്രം തുറന്നിടുന്നത് കൊണ്ട് ഹര്‍ത്താല്‍ പരാജയപ്പെടുന്നില്ലായെന്ന് വ്യാപാരി വ്യവസായി സമിതിയുടെ അംഗം സൂര്യ അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. കടകള്‍ അടച്ചിട്ടാലും തുറന്നിട്ടാലും ഹര്‍ത്താലുകള്‍ വിജയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ ബഹിഷ്കരണം കൂട്ടമായി എടുത്ത തീരുമാനമല്ലായെന്നും വ്യാപാരി വ്യവസായി സമിതി അതിന്റെ കൂടെ പോകുന്നു എന്ന് മാത്രമെയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിലുള്ള 31 സംയുക്ത സംഘടനകളുടെ യോഗം ഇന്ന് കോഴിക്കോട് നടക്കുന്നതായിരിക്കും. ഹര്‍ത്താലിന് ആഹ്വാനം നല്കുന്ന പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ പോലും നല്‍കരുതെന്നാണ് സംയുക്ത സംഘടനകളുടെ തീരുമാനം. സി.പി.എമ്മിന്റെ വ്യാപാരി വ്യവസായി സമിതിയുടെ വിയോജിപ്പ് തങ്ങളുടെ തീരുമാനത്തെ ബാധിക്കില്ലെന്നാണ് മറ്റ് വ്യാപാരി സംഘടനകളുടെ വിലയിരുത്തല്‍.
Discussion about this post