മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ എയിഡ്സ് രോഗികള്‍ക്ക് മേല്‍ മരുന്ന് പരീക്ഷണം നടത്തിയെന്ന് വെളിപ്പെടുത്തല്‍. മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തില്‍ ദുരൂഹമരങ്ങളെ കുറിച്ച് അന്വേഷണ നടത്തിയ പത്തംഗ സംഘം. 2006 സെപ്തംബര്‍ 30 ഒക്ടോബര്‍ 1 നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല ഉണ്ടായിരുന്ന രാജന് വാര്യര്‍ അടക്കം നാല് ഡോക്ടര്‍മാരാണ് പരിശോധന നടത്തിയത്.എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ച് വിട്ട സുപ്രീം കോടതി ഉത്തരവിന്റെ പിന്നാലെ ഈ റിപ്പോര്‍ട്ടുകള്‍ പുറം ലോകം കാണാതെ പോകുകയായിരുന്നു.
എയിഡ്സ് രോഗികളിലാണ് ധ്യാനകേന്ദ്രത്തില്‍ മരുന്ന് പരീക്ഷണം നടത്തിയതെന്ന് പരിശോധന സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ട്വന്റി ഫോര്‍ ചാനലാണ് ഇവരുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.
ആയൂര്‍വേദ മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോമിയോ മരുന്ന് നല്കി. ഈ മരുന്നുകള്‍ മിനറല്‍ വാട്ടറിന്റെ കുപ്പിയിലാണ് സൂക്ഷിച്ചിരുന്നത്.ആവശ്യത്തിന് ജീവനക്കാര്‍ പോലും ഇവിടെയുണ്ടായിരുന്നില്ല. നിയമവിരുദ്ധമായാണ് മരുന്ന് പരീക്ഷിച്ചത്. പല രോഗികളും മരിച്ചു പോയി- രാജന് വാര്യര്‍ വെളിപ്പെടുത്തുന്നു.
മാനസികാരോഗ്യ ആശുപത്രികളുടെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് ധ്യാനകേന്ദ്രത്തില്‍ ആശുപത്രി പ്രവര്‍ത്തിച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന ഡോ സുബ്രഹ്മണ്യന് വെളിപ്പെടുത്തുന്നു. തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിന്റെ ആര്എംഒയായിരുന്നു അദ്ദേഹം.
Discussion about this post