വനിതാ മതിലില്‍ പങ്കെടുക്കണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം തള്ളി കൂടുതല്‍ എസ്എന്‍ഡിപി ശാഖകള്‍ രംഗത്ത്. സംഘടനയില്‍ നിന്ന് പുറത്താക്കിയാലും വനിത മതിലില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി തൃത്താല എസ്എന്‍ഡിപി യോഗം പ്രസിഡണ്ട് സോമരാജന്‍ രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലാണ് സോമരാജന്റെ നിലപാട് വ്യക്തമാക്കല്‍
വെള്ളാപ്പള്ളി രാവിലെ ഒരു നിലപാട്, വൈകിട്ട് ഒരു നിലപാട് എന്ന രീതിയില്‍ മാറി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനൊപ്പം നില്‍ക്കാന്‍ സമുദായാംഗങ്ങളെ കിട്ടില്ല. വനിത മതിലില്‍ നിന്ന് പുറത്താക്കുമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. പുറത്താക്കികോളു എന്നാലും വനിതാ മതിലില്‍ പങ്കെടുക്കില്ല. എസ്എന്‍ഡിപി ശാഖയിലെ ഒരു വനിതയും വനിതാ മതിലില്‍ അണിനിരക്കില്ലെന്നും അദ്ദേഹം പറയുന്നു.
നേരത്തെ വനിതാമതിലിനോട് സഹകരിക്കാത്തവര്‍ അത് മകനായാലും സംഘടനയ്ക്ക് പുറത്താണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ പത്‌നിയും തന്റെ ഭാര്യയും വനിതാ മതിലില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിയെ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. അതിനാല്‍ വനിതാ മതിലില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് മണ്ടത്തരമാണ് എന്നിങ്ങനെയാണ് വെള്ളാപ്പള്ളിയുടെ വാദം.
സര്‍ക്കാര്‍ അംഗീകാരത്തിനായി ഇതുവരെ കാത്തു നില്‍ക്കുകയായിരുന്നോ, ശബരിമല വിഷയത്തിലാണ് മതിലെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് കേട്ടില്ലേ എന്നിങ്ങനെയാണ് എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ ചോദ്യം. എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ് വനിത മതിലിനോട് സഹകരിക്കുന്നില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രത്യേക്ഷ സമരത്തിലാണ് അവര്‍
Discussion about this post