ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വൈകാതെ തന്നെ താന്‍ എത്തിച്ചേരുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ഇനിയുള്ള തന്റെ വരവ് പിഴവുകള്‍ പരിഹരിച്ചുകൊണ്ടാകുമെന്നും അവര്‍ പറഞ്ഞു. ഇതിന് മുന്‍പത്തെ തവണ പോലെ വരുന്ന തീയ്യതി മുന്‍കൂട്ടി അറിയിക്കില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി.
ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ദര്‍ശനത്തിന് പോലീസിന്റെ സുരക്ഷ ലഭിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇതിനായി പോലീസുമായി കുറച്ച് ദിവസങ്ങള്‍ മുന്‍പ് സംസാരിച്ചുവെന്നും അവര്‍ പറഞ്ഞു.
നവംബര്‍ 16നായിരുന്നു തൃപ്തി ദേശായി മുംബൈയില്‍ നിന്നും ആറ് യുവതികളുടെ ഒപ്പം ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താന്‍ കേരളത്തിലേക്കെത്തിയത്. എന്നാല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നില്‍ ഭക്തജനങ്ങള്‍ നാമജപവുമായി വന്നത് മൂലം തൃപ്തി ദേശായിക്കും സംഘത്തിന് തിരിച്ച് പോകേണ്ടി വന്നു.
ഇനിയുള്ള വരവ് അതീവ രഹസ്യമായിട്ടായിരിക്കും എന്ന് തൃപ്തി ദേശായി വ്യക്തമാക്കി. തങ്ങള്‍ വരുന്നത് മൂലം പ്രതിഷേധങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. എന്ത് കഷ്ടപ്പെട്ടാണെങ്കിലും ദര്‍ശനം നടത്തുക തന്നെ ചെയ്യുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.
Discussion about this post